
കോഴിക്കോട്: എഴുത്തുകാരൻ, പ്രഭാഷകൻ, പരിസ്ഥിതി-സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ, പ്രമുഖ സോഷ്യലിസ്റ്റ്, പാർലമെന്റേറിയൻ എന്നീ നിലകളിൽ തിളങ്ങിയ ബഹുമുഖപ്രതിഭ മാതൃഭൂമി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ ഓർമ്മകൾക്ക് മേയ് 28-ന് ആറുവർഷം.
ഓർമ്മദിനമായ 28-ന്, മാതൃഭൂമി ഏർപ്പെടുത്തിയ എം.പി. വീരേന്ദ്രകുമാർ നാഷണൽ തോട്ട് ലീഡർഷിപ്പ് അവാർഡ് സമർപ്പണവും അനുസ്മരണപ്രഭാഷണവും നടക്കും. രാവിലെ 11-ന് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിലാണ് പരിപാടി.
മുൻകേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേഷ് അനുസ്മരണപ്രഭാഷണം നടത്തും.
മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനുമെതിരേ പ്രവർത്തിക്കുന്ന പ്രജ്ജ്വലയുടെ സഹസ്ഥാപക സുനിതാകൃഷ്ണന് മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ. ചന്ദ്രു, വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം സമ്മാനിക്കും.
മനുഷ്യാവകാശം ഉയർത്തിപ്പിടിക്കാനുള്ള സുനിതാകൃഷ്ണന്റെ സമർപ്പിതമായ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണു പുരസ്കാരം നൽകുന്നത്. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷനാവും.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖഭാഷണം നടത്തും. മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര എം.എസ്. സ്വാഗതവും ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് നന്ദിയും പറയും.
Content Highlights: Commemoration of MP Veerendra Kumar's 6th death anniversary on May 28, 2026., Jairam Ramesh to deliver the memorial lecture., Sunitha Krishnan to receive the National Thought Leadership Award
Published: 26 May 2026, 12:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented