മുംബൈ: മഹാരാഷ്ട്രയില്‍ പശ്ചിമ ബംഗാളിന് സമാനമായ സാഹചര്യമുണ്ടാകാന്‍ ബിജെപി അനുവദിക്കില്ലെന്ന കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി ശിവസേന എംപി സഞ്ജയ് റാവത്ത്. ബിജെപിയുടെ പ്രവര്‍ത്തനം ഇതേപോലെ തുടര്‍ന്നാല്‍ മഹാരാഷ്ട്രയിലും അവരുടെ സാന്നിധ്യം അപ്രസക്തമാകുമെന്ന് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി. 

To advertise here,

'മഹാരാഷ്ട്രയെ ബംഗാള്‍ ആകാന്‍ അനുവദിക്കില്ലെന്ന പരാമര്‍ശത്തില്‍ നാരായണ്‍ റാണെ എന്താണ് അര്‍ഥമാക്കുന്നത്? പശ്ചിമ ബംഗാളില്‍ പരാജയപ്പെട്ടവരാണ് നിങ്ങള്‍. ബിജെപി നേതാക്കളുടെ പ്രവര്‍ത്തനം ഇതേപോലെ തുടര്‍ന്നാല്‍ മഹാരാഷ്ട്രയിലും നിങ്ങളുടെ സാന്നിധ്യം അപ്രസക്തമാകും. പശ്ചിമ ബംഗാള്‍ രാജ്യത്തെ കടുവയാണ്' - റാവത്തിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അടിക്കുമെന്ന വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാരായണ്‍ റാണെ ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ചത്. ബംഗാളിലെ അക്രമ സംഭവങ്ങള്‍ക്ക് സമാനമായ സാഹചര്യം മഹാരാഷ്ട്രയിലുണ്ടാകാന്‍ ബിജെപി അനുവദിക്കില്ല. ഒരു ബിജെപി നേതാവിനെയോ പ്രവര്‍ത്തകനെയോ നേരിടാന്‍ ശിവസേനയ്ക്ക് ശക്തിയില്ലെന്നും അവര്‍ ദൂരെ നിന്ന് കല്ലെറിയുക മാത്രമാണ് ചെയ്യുന്നതെന്നും റാണെ വിമര്‍ശിച്ചിരുന്നു.

content highlights: Your presence in Maharashtra will become insignificant: Sanjay Raut hits back at Narayan Rane