
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ സ്പീക്കര്‍ ഓം ബിര്‍ള തലകുനിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഭയില്‍ സ്പീക്കറെക്കാള്‍ ഉയര്‍ന്നവര്‍ ആരുമില്ലെന്നും അതിനാല്‍ സ്പീക്കര്‍ ആര്‍ക്കുമുന്നിലും തലകുനിക്കേണ്ടില്ലെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
മന്ത്രിമാരടക്കം ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ ഭയപ്പെടുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് രാഹുല്‍ ഓം ബിര്‍ളയ്‌ക്കെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
'നിങ്ങള്‍ (സ്പീക്കര്‍ ഓം ബിര്‍ള) ഹസ്തദാനം ചെയ്തപ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. എനിക്ക് കൈ നല്‍കിയപ്പോള്‍ നിങ്ങള്‍ നിവര്‍ന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ മോദിജിയുടെ കൈ കുലുക്കിയപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ തലകുനിച്ച് നിന്നു' രാഹുല്‍ ഗാന്ധി പറഞ്ഞു.
പരാമര്‍ശത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ പിന്തുണച്ച് ശബ്ദമുയര്‍ത്തിപ്പോള്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തി. ചെയറിനെതിരായ ആരോപണമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പിന്നാലെ സ്പീക്കര്‍ ഇതിന് മറുപടി നല്‍കി,' എന്നേക്കാള്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ അവരെ വണങ്ങുന്നതും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുന്നതും എന്റെ സംസ്‌കാരവും ധാര്‍മികതയുമാണ്. എന്നേക്കാള്‍ പ്രായമുള്ളവരുടെ, ആവശ്യമെങ്കില്‍ അവരുടെ കാലില്‍ തൊടുക എന്നതും എന്റെ ധാര്‍മികതയാണ്' ഓം ബിര്‍ള പറഞ്ഞു.
നിങ്ങളുടെ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ സ്പീക്കറേക്കാള്‍ ഉയര്‍ന്നവരായി സഭയില്‍ ആരുമില്ലെന്ന് താങ്കളെ ഓര്‍മിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. 'താങ്കള്‍ പറഞ്ഞതിനെ ഞാന്‍ മാനിക്കുന്നു. പക്ഷേ, സഭാ സ്പീക്കറെക്കാള്‍ വലുതായി ആരും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളാണ് സഭയുടെ നേതാവ്, നിങ്ങള്‍ ആരുടെയും മുന്നില്‍ തലകുനിക്കേണ്ടതില്ല' രാഹുല്‍ പറഞ്ഞു. സഭയില്‍ സ്പീക്കര്‍ എല്ലാറ്റിനും മുകളിലാണ്. നമ്മള്‍ അദ്ദേഹത്തിന് മുന്നിലാണ് തലകുനിക്കേണ്ടതെന്നും പ്രതിപക്ഷം ഒന്നടങ്കം സഭയ്ക്ക മുന്നില്‍ വണങ്ങുന്നതായും രാഹുല്‍ വ്യക്തമാക്കി.
Content Highlights: You bowed down while shaking hands with PM Modi-Rahul tells Om Birla-his response
Published: 01 Jul 2024, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented