
ന്യൂഡൽഹി: ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻപ്രതിഷേധം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മറ്റ് ഹിന്ദു സംഘടനകളെയും കൂട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദുർഗാബായ് ദേശ്മുഖ് സൗത്ത് ക്യാമ്പസ് മെട്രോ സ്റ്റേഷന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചു. ഹൈക്കമ്മീഷന് സുരക്ഷ ഏർപ്പെടുത്താനായി ശക്തമായ സന്നാഹങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. പോലീസിന് പുറമെ അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു.
ബംഗ്ലാദേശിലെ താൽക്കാലിക സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയർത്തി ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച പ്രതിഷേധക്കാരെ റോഡിന് കുറുകെ ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് നിർത്തിയിട്ട് ഡൽഹി പോലീസ് തടഞ്ഞു. ഇടക്കാല സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും പ്രതീകാത്മകമായി കോലം കത്തിക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും സമരക്കാർ ഉയർത്തിയിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ സാൻ മാർട്ടിൻ മാർഗിൽ മൂന്ന് തലത്തിലുള്ള ബാരിക്കേഡുകളാണ് പോലീസ് സ്ഥാപിച്ചത്.
ഷെയ്ഖ് ഹസീന ഭരണകൂടത്തെ പുറത്താക്കിയ വിദ്യാർഥി പ്രക്ഷോഭത്തിലെ നേതാവും ഇന്ത്യാ വിരുദ്ധനുമായ ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബംഗ്ലേദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെയാണ് ദീപു ചന്ദ്രദാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെ മാത്രമല്ല ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു.
Content Highlights: Protests erupt in Bangladesh demanding minority rights and an end to temple attacks. Chants and symbolic actions highlight growing concerns over security.
Published: 23 Dec 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented