ന്യൂഡല്‍ഹി: യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിക്രമ വാര്‍ത്തകള്‍ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും ജനാധിപത്യനടപടികളെ നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

'വാഷിങ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല.' മോദി ട്വീറ്റ് ചെയ്തു.

Content Highlights:US Riots:The democratic process cannot be allowed to be subverted through unlawful protests saysModi