ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യത്തിന്റെ മുൻവശത്ത് അയോധ്യയിലെ രാംലല്ലയും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരിക്കുന്ന രാംലല്ലയാണ് പ്രദർശിപ്പിക്കുക. 

To advertise here,

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീരാമന്റെ ആ​ഗമനം എന്ന പ്രതീകത്തെ അടയാളപ്പെടുത്തുന്ന ദൃശ്യവും പ്രദർശിപ്പിക്കും. ഇത് മൂന്നാം തവണയാണ് രാമക്ഷേത്രം യു.പിയുടെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാ​ഗമാകുന്നത്. രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോധ്യയായിരുന്നു 2021-ലെ നിശ്ചല ദൃശ്യത്തിന്റെ വിഷയം. അയോധ്യയിലെ ദീപോത്സവമായിരുന്നു 2023-ലെ വിഷയം. 

അയോധ്യയ്ക്കും ശ്രീരാമനും പുറമെ, ജെവാർ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡയിലെ മൊബെെൽ നിർമാണ ഫാക്ടറി, നിർമാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹെെവേകൾ എന്നിവയും ടാബ്ലോയുടെ ഭാ​ഗമായിരിക്കും.