ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4985 പുതിയ കോവിഡ് -19 കേസുകള്‍. 70 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്നെത്തിയവരും 50 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇവരില്‍ കേരളത്തില്‍ നിന്നുള്ള മൂന്നുപേരുമുണ്ട്. 

To advertise here,

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 1,75,678 പേര്‍ക്കാണ്. 2551 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 1,21,776 പേര്‍ രോഗമുക്തി നേടി. 51,348 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 52,087 ടെസ്റ്റുകളാണ് ഇന്നുമാത്രം നടത്തിയത്. 

ചെന്നൈയില്‍ ഇന്നും ആയിരത്തലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ഏററവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്.

Content Highlights: Tamilnadu Covid 19 update : 4985 new covid 19 cases in Tamilnadu