ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിൽ രാഷ്ട്രീയ വഴിത്തിരിവുകൾക്ക് സാധ്യതയേറുന്നു. എടപ്പാടി പളനിസ്വാമി (ഇ.പി.എസ്.) നയിക്കുന്ന എഐഎഡിഎംകെയിലേക്ക് മടങ്ങിവരാൻ ഒരുക്കമാണെന്ന് പരസ്യപ്രസ്താവന നടത്തിയിരിക്കുകയാണ് ഒ. പനീർസെൽവം. മുൻമുഖ്യമന്ത്രി കൂടിയായ പനീർസെൽവം ഒരുകാലത്ത് ജയലളിതയുടെ വിശ്വസ്ത അനുയായി കൂടിയായിരുന്നു. തിരഞ്ഞെടുപ്പിനെ നേരിടാൻ ഐക്യകക്ഷിയുടെ ആവശ്യകതയുണ്ടെന്നും പനീർസെൽവം പറഞ്ഞു. എന്നാൽ പളനിസ്വാമിയുടെ തിരിച്ചുവരവിനെ താൻ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഇ.പി.എസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒപിഎസ് പാർട്ടിക്കുള്ളിൽ തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തു.
വ്യാഴാഴ്ച തേനിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ പനീർസെൽവം ഇ.പി.എസിനെ ജ്യേഷ്ഠസഹോദരൻ എന്നാണ് സംബോധന ചെയ്തത്. 2022-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പനീർസെൽവം എല്ലാ എഐഎഡിഎംകെ വിഭാഗങ്ങളും ഒന്നിക്കണമെന്ന് വാദിച്ചു. "ഞാനിതുവരെ എന്റെ സഖ്യ നിലപാട് തീരുമാനിച്ചിട്ടില്ല. എഐഎഡിഎംകെയിലെ ഞങ്ങളുടെ അവകാശങ്ങൾക്കായുള്ള നിയമപോരാട്ടം തുടരും. ഞാൻ എഐഎഡിഎംകെയുമായി ഒന്നിക്കാൻ തയ്യാറാണ്. ടി.ടി.വി. ദിനകരൻ എന്നെ സ്വാഗതം ചെയ്യാൻ തയ്യാറാണ്. ഇ.പി.എസ് തയ്യാറാണോ?" പറഞ്ഞു.
എൻഡിഎയിൽ തിരിച്ചെത്തിയ ടി.ടി.വി. ദിനകരൻ, എഐഎഡിഎംകെയിലേക്ക് തന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് പനീർസെൽവം സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്‌ക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിനായി എഐഎഡിഎംകെയിലെ പിളർന്ന വിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം.
Content Highlights: O. Panneerselvam offers to reunite with Edappadi Palaniswami`s AIADMK ahead of Tamil Nadu elections. EPS rejects the possibility of his return.
Published: 29 Jan 2026, 04:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented