ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ പ്രമുഖ വ്യവസായിയും എസ്സൽ ഗ്രൂപ്പ് ചെയർമാനുമായ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി. കടബാധ്യത തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തിഗത പാപ്പരത്ത കേസിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻ.സി.എൽ.ടി) സിംഗിൾ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തു. കേസ് വീണ്ടും കേൾക്കാനും ബെഞ്ച് തീരുമാനിച്ചു.
വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നൽകാനുള്ള 22,006 കോടി രൂപയ്ക്ക് പകരം 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് വിവാദമായത്. വിഷയം പൊതുസമൂഹത്തിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയതോടെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത എൻസിഎൽടിയിൽ ഹാജരാകുകയും കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ബാങ്കുകൾക്കു വേണ്ടിയാണ് അദ്ദേഹം ഹാജരായത്. വിവിധ ഹർജികൾ പരിഗണിച്ചാണ് എൻസിഎൽടിയുടെ അഞ്ചംഗ ബെഞ്ച് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തത്.
തന്റെ പേരിലുള്ള 22,006 കോടിയോളം രൂപയുടെ വായ്പകൾ തീർക്കാൻ 6.5 കോടി രൂപ നൽകാമെന്നാണ് സുഭാഷ് ചന്ദ്ര നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഇതോടെ വായ്പ നൽകിയ ബാങ്കുകൾക്ക് തങ്ങളുടെ പണത്തിന്റെ 99.97 ശതമാനവും നഷ്ടം സഹിക്കേണ്ടി വരുമെന്ന സാഹചര്യമുണ്ടായി. ബാങ്കുകളുടെ ഔദ്യോഗിക പ്രതിനിധി (റെസല്യൂഷൻ പ്രൊഫഷണൽ) നടത്തിയ പരിശോധനയിൽ സുഭാഷ് ചന്ദ്രയ്ക്ക് സ്വന്തമായി ഇത്രയും തുകയുടെ ആസ്തികളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഈ പദ്ധതി തള്ളിക്കളഞ്ഞ് അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചാലും ബാങ്കുകൾക്ക് ഇതിൽ കൂടുതൽ പണമൊന്നും കിട്ടാൻ സാധ്യതയില്ലെന്നും വിലയിരുത്തിയിരുന്നു.
Content Highlights: NCLT five-member bench stayed the single bench order favoring Subhash Chandra., The controversial settlement involved paying Rs 6.5 crore against a debt of Rs 22,000 crore., Solicitor General Tushar Mehta appeared for the banks seeking a stay on the order., Resolution professional noted a lack of substantial personal assets to recover the massive loan amount.
Published: 01 Sept 2026, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented