ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചെങ്കിലും കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ‘കാവേരി’യിൽതന്നെ സിദ്ധരാമയ്യ താമസം തുടരുമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം, അവിടെതന്നെ തുടരുമെന്നും പുതിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മറ്റൊരു വസതിയിലായിരിക്കും താമസിക്കുകയെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഔദ്യോഗികവസതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിദ്ധരാമയ്യയും ശിവകുമാറും സൗഹാർദപരമായ ഒത്തുതീർപ്പിൽ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് വിവരം. ഇതിൻപ്രകാരം, നിലവിലെ കോൺഗ്രസ് സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന 2028 വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ താമസിക്കും.
മുഖ്യമന്ത്രിപദത്തിലെത്തുന്ന ശിവകുമാർ, ആദ്യഘട്ടത്തിൽ തന്റെ സ്വകാര്യവസതിയിൽ ആയിരിക്കും താമസിക്കുക. പിന്നീട് അനുയോജ്യമായ സർക്കാർ വസതിയിലേക്ക് മാറും. കർണാടകയുടെ 25-ാം മുഖ്യമന്ത്രിയായി നാളെ (ജൂൺ 3) ആണ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.
Content Highlights: Siddaramaiah to continue residing in the Kaveri official bungalow until 2028., DK Shivakumar to take oath as the 25th Chief Minister of Karnataka on June 3, 2026., Mutual agreement reached between Siddaramaiah and Shivakumar regarding residential arrangements., Shivakumar to reside in his private home temporarily before moving to a new government residence.
Published: 02 Jun 2026, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented