തിരുവനന്തപുരം: രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റാല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ പരിഹസിച്ചു. സാമൂഹിക മാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം.
ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും 'ഇന്ത്യ'യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം.
ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കുപകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഉച്ചകോടി ആരംഭിക്കുന്ന ശനിയാഴ്ചത്തെ വിരുന്നില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്കായി അയച്ച ക്ഷണക്കത്തില്‍ സാധാരണ ഉപയോഗിക്കുന്ന 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനുപകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവന്‍ വിശേഷിപ്പിച്ചത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷാണ് ക്ഷണക്കത്തിലെ വിവാദവിഷയം ആദ്യം പുറത്തുവിട്ടത്. ഇതിനുപിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരേ വലിയ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
പ്രതിപക്ഷം 'ഇന്ത്യ' മുന്നണിയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്താല്‍ ബി.ജെ.പി. ഭാരതമെന്ന പേര് വീണ്ടും മാറ്റുമോ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കഴിഞ്ഞദിവസം ചോദിച്ചിരുന്നു.
Content Highlights: Shashi Tharoor comes up with alternate name for INDIA bloc amid Bharat debate
Published: 06 Sept 2023, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented