ന്യൂഡൽഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു സായുധ സേനാംഗങ്ങൾക്ക് വീര സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര നൽകി ആദരിച്ചു. 2025 ജൂൺ 25-ന് സ്‌പേസ്എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം 'ഗ്രേസ്' വഴിയാണ് ശുഭാംശു ശുക്ല ബഹിരാകശത്തെത്തിയത്. 18 ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ തങ്ങിയത്. മലയാളായ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്ന് പേർക്ക് കീർത്തിചക്രയും ലഭിച്ചു.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണൻ. മേജർ അർഷദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നീ സൈനികർക്കും കീർത്തിചക്ര ലഭിച്ചു. പായ് വഞ്ചിയിൽ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽനയ്ക്ക് ശൗര്യചക്രയും ലഭിച്ചു. ലോകസഞ്ചാരത്തിൽ ദിൽനയ്‌ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്‌നന്റ് കമാൻഡർ എ. രൂപയ്ക്കും ശൗര്യചക്രയുണ്ട്.
സായുധ സേനയിലെ 13 പേർക്കാണ് ശൗര്യ ചക്ര.വീരമൃത്യു വരിച്ച ആറുപേരുൾപ്പടെ 70 പേർക്കാണ് വീര സൈനിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Republic Day Honors: Group Captain Shubhanshu Shukla Receives Ashok Chakra for Space Milestone
Published: 25 Jan 2026, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented