അഹമ്മദാബാദ്: ഗുജറാത്തിൽ 26-ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ സഹോദരി നയനയെ കോൺഗ്രസ് സ്ഥാനാർഥിയാക്കി. ജഡേജയുടെ ഭാര്യ റീവാബ നിലവിൽ ബി.ജെ.പി. സംസ്ഥാന മന്ത്രിസഭയിൽ സഹമന്ത്രിയാണ്.

To advertise here,

രാജ്കോട് കോർപ്പറേഷനിലെ രണ്ടാം വാർഡിലാണ് നയന ജഡേജ മത്സരിക്കുക. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജുനഗഢിൽ മത്സരിച്ച റിവാബയ്ക്കെതിരേ നയന പ്രചാരണം നടത്തിയിരുന്നു. എന്നാൽ, രവീന്ദ്ര ജഡേജയുടെ പിന്തുണ ബി.ജെ.പി.ക്കായിരുന്നു.

അതിനിടെ, അഹമ്മദാബാദിലെ പാൽഡിയിൽ കോൺഗ്രസ് മുസ്ലിം സ്ഥാനാർഥിയെ നിർത്തിയതിനെതിരേ ബി.ജെ.പി. എം.എൽ.എ.യുടെ പരിഹാസവും വിവാദമായി. എല്ലിസ് ബ്രിഡ്ജ് എം.എൽ.എ.യായ അമിത് ഷായാണ് സാമൂഹികമാധ്യമത്തിലൂടെ വിമർശിച്ചത്.