ലഖ്നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബി.ജെ.പിക്ക് അട്ടിമറി ജയം. ആകെയുള്ള പത്ത് ഒഴിവില്‍ എട്ടു സീറ്റിലും ബി.ജെ.പി. ജയിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. നിലവിലെ കക്ഷിനില പ്രകാരം എസ്.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്ന ഒരു സീറ്റിലാണ് ബി.ജെ.പി. അട്ടിമറി വിജയം നേടിയത്.
ബി.ജെ.പി. എട്ടാം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 37 വോട്ടുലഭിച്ചാല്‍ ഓരോ സ്ഥാനാര്‍ഥിക്കും വിജയം ഉറപ്പിക്കാമായിരുന്നു. ജയ ബച്ചന്, അലോക് രഞ്ജന്‍, രാംജിലാല്‍ സുമന് എന്നിവരായിരുന്നു എസ്.പി. സ്ഥാനാര്‍ഥികള്‍. സഞ്ജയ് സേഥായിരുന്നു ബി.ജെ.പിയുടെ എട്ടാം സ്ഥാനാര്‍ഥി.
ഉത്തര്‍പ്രദേശ് നിയമസഭയില്‍ എസ്.പിക്ക് 108 എം.എല്‍.എമാരും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് എസ്.പി. അംഗങ്ങള്‍ ജയിലിലായതിനാല്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. മറ്റൊരാള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
മൂന്നാം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള അംഗങ്ങളുടെ കുറവ് കൂടാതെ എസ്.പിയുടെ ഏഴുപേരും എസ്.ബി.എസ്.പിയുടെ രണ്ടുപേരും ക്രോസ് വോട്ട് ചെയ്തതോടെയാണ് എസ്.പിയുടെ മൂന്നാം സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ബി.എസ്.പിയുടെ ഒരു എം.എല്‍.എയുടെ വോട്ടും ബി.ജെ.പിക്ക് ലഭിച്ചു.
Content Highlights: rajya sabha polls bjp wins eight seats sp two uttar pradesh
Published: 27 Feb 2024, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented