ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും എം.പിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തംനിലയ്ക്ക് മറുപടി നല്‍കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര. സ്വന്തം നിലയ്ക്ക് മറുപടി നല്‍കാതെ മോദി ഖാര്‍ഗെയെ അപമാനിച്ചെന്ന് സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിലൂടെ പ്രിയങ്ക ആരോപിച്ചു.
ചില ബി.ജെ.പി. നേതാക്കന്മാരുടെ ഭാഗത്തുനിന്ന് രാഹുല്‍ ഗാന്ധിയ്ക്കെതിരേയുണ്ടായ പ്രകോപന പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഖാര്‍ഗെയുടെ കത്ത്. എന്നാല്‍ പ്രധാനമന്ത്രിയല്ല, പകരം ബി.ജെ.പി. ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡയാണ് ഇതിന് പരിഹാസത്തിലൂന്നിയുള്ള മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചത്.
പ്രധാനമന്ത്രിക്ക് ജനാധിപത്യമൂല്യങ്ങളിലും തുല്യമായ ആശയവിനിമയത്തിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍, മുതിര്‍ന്നവരോട് ബഹുമാനമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം നിലയ്ക്ക് മറുപടി നല്‍കുമായിരുന്നു. പകരം, അദ്ദേഹം ജെ.പി. നഡ്ഡ എഴുതിയ നിലവാരം കുറഞ്ഞതും ആക്രമണോത്സുകവുമായ മറുപടി അയച്ചു. 82 വയസ്സുള്ള മുതിര്‍ന്ന നേതാവിനെ അപമാനിക്കേണ്ട എന്ത് ആവശ്യമായിരുന്നു ഉണ്ടായിരുന്നത്, പ്രിയങ്ക ചോദിച്ചു.
Content Highlights: priyanka gandhi criticises narendra modi over mallikarjun kharge letter reply
Published: 20 Sept 2024, 03:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented