ലക്ക്‌നൗ:  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ സര്‍വ്വീസ് നടത്തികൊണ്ടിരുന്ന ബസ് പിടിച്ചെടുത്തു. സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും നടുറോഡില്‍ ഇറക്കിവിട്ടാണ് ബസ് പിടിച്ചെടുത്തത്. ഈ സമയം 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.  

To advertise here,

ഗുരുഗ്രാമില്‍ നിന്ന് മധ്യപ്രദേശിലേക്ക് പോകുകയായിരുന്ന ബസാണ് തടഞ്ഞത്. ബസ് ഡ്രൈവറും കണ്ടക്ടറും പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടു. 

ഒരു ധനകാര്യ സ്ഥാപനം ബസ് പിടിച്ചെടുത്തതായി യുപി സര്‍ക്കാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സുരക്ഷിതരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ധനകാര്യ സ്ഥാപനത്തിന്റെ ഉടമ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മരിച്ചുപോയെന്നും ഇതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പരിഭ്രാന്തരായെന്നും അതാണ് ഈ നടപടിക്ക് പിന്നിലെന്നും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ ധനകാര്യ സ്ഥാപനത്തിന്റെ നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. നിരവധി പേരാണ് സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

Content Highlight: Private finance company employees seized private bus