
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷക്കാലം ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം നേരിട്ടിരുന്ന സാഹചര്യത്തിന് അന്ത്യം. മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാൻ ഇന്ത്യ സഖ്യം. സ്പീക്കർ തിരഞ്ഞെടുപ്പിന് പിന്നാലെ പരസ്പരം ഹസ്തദാനം ചെയ്ത് സ്പീക്കറുടെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ഓം ബിർളയെ ആനയിച്ച് പ്രതിപക്ഷ നേതാവ് രാഹുലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നാം പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. 1999-2004 കാലത്ത് സോണിയാ ഗാന്ധി, 1989-1900 കാലത്ത് രാജീവ് ഗാന്ധി എന്നിവരായിരുന്നു രാഹുലിന് മുമ്പ് പ്രതിപക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങൾ. കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വെച്ച് ചേർന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ വെച്ച് രാഹുലിനെ പ്രതിപക്ഷ നേതാവായി തിരിഞ്ഞെടുത്തിരുന്നു. സ്പീക്കർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.
ഇന്ത്യ സഖ്യത്തിന്റെ നേതാവായി കൊടിക്കുന്നിൽ സുരേഷായിരുന്നു മത്സരിച്ചത്. സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ തുടർച്ചയായി രണ്ടാം തവണയും ലോക്സഭാ സ്പീക്കറാി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഓം ബിർളയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇരുവരും ഹസ്തദാനം ചെയ്ത ശേഷം ഓം ബിർളയെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
മോദിയും രാഹുലും ഹസ്തദാനം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ചോദ്യങ്ങൾക്ക് മറുപടിയായി, 'ആരാണ് രാഹുൽ (കോൻ രാഹുൽ)' എന്ന് മോദി പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി. ശ്രീനിവാസ രാഹുലും ഓം ബിർളയും തമ്മിൽ ഹസ്തദാനം ചെയ്യുന്നതും അടുത്ത് നിന്ന് മോദി ഇരുവരേയും നോക്കുന്നതിന്റേയും ചിത്രം പങ്കുവെച്ചു. കോൻ രാഹുൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
Content Highlights: PM Modi Rahul Gandhi Shake Hands As They Welcome New Lok Sabha Speaker Om Birla
Published: 26 Jun 2024, 02:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented