ന്യൂഡല്‍ഹി: 77-ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ''സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെ'', എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
''അഗാധമായ കാഴ്ചപ്പാടും അനുഭവസമ്പത്തുമുള്ള അവര്‍, സ്വേച്ഛാധിപത്യശക്തികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ഐക്യശ്രമങ്ങള്‍ക്ക് വഴികാട്ടിയായി തുടരട്ടെ'' എന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കുറിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ, കെ.സി.വേണുഗോപാല്‍, ശശിതരൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സോണിയയ്ക്ക് ആശംസയറിയിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സോണിയ, ആരോഗ്യകാരണങ്ങളാലാണ് സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
Content Highlights: PM Modi Greets Sonia Gandhi On Her Birthday
Published: 09 Dec 2023, 11:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented