ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും കൊമ്പുകോര്‍ത്ത് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും. അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് എ.എ.പി ആരോപിച്ചു. പരാജയ ഭീതിമൂലം കെജ്‌രിവാളിനെ ആക്രമിക്കാന്‍ ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്ന് എഎപി കുറ്റപ്പെടുത്തി.

To advertise here,

ഇതോടെ മറുവാദവുമായി ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ്മ രംഗത്തെത്തി. പ്രതിഷേധമുയര്‍ത്തിയ മൂന്ന് യുവാക്കളെ കെജ്‌രിവാളിന്റെ വാഹനം ഇടിച്ചു വീഴ്ത്തിയെന്ന് വര്‍മ്മ ആരോപിച്ചു. കെജ്‌രിവാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡ്രൈവര്‍ യുവാക്കളെ ഇടിച്ചിട്ടത്. വിശാല്‍, അഭിഷേക്, രോഹിത് എന്നീ യുവാക്കള്‍ തൊഴിലില്ലായ്മ അടക്കമുള്ളവ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചപ്പോഴാണ് അവരെ ഇടിച്ചിട്ടതെന്നും പര്‍വേഷ് ആരോപിച്ചു.