ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ പനാമയുടെ പതാക വഹിക്കുന്ന ചരക്കുകപ്പൽ മുങ്ങിയതായി പി.ടി.ഐ. റിപ്പോർട്ട്. വെള്ളിയാഴ്ച ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യൻ-വിന്നർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

To advertise here,

കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണെന്നാണ് വിവരം. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കപ്പൽ ഗതാഗത നിരീക്ഷണ പ്ലാറ്റ്‌ഫോമായ മറൈൻ ട്രാഫിക്കിന്റെ വിവരങ്ങൾ പ്രകാരമാണ് കപ്പലിന്റെ യാത്രാ വിവരങ്ങൾ ലഭ്യമായത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.