രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം ആള്ക്കൂട്ടത്തിന് നേരെ ഭീഷണിയുമായി പാകിസ്താനി യുവതി. പ്രമുഖ ബിസിനസ്സുകാരനായ ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷ ഡാനിഷിന്റെ പെരുമാറ്റമാണ് സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുന്നത്. ഓഗസ്റ്റ് 19 ന് ഇവര് ഓടിച്ചിരുന്ന ടൊയോട്ട ലാന്ഡ് ക്രൂസര് കര്സാസ് റോഡില് വെച്ച് മറ്റുവാഹനങ്ങളില് ഇടിച്ചുകയറുകയായിരുന്നു. ശേഷം യുവതി നടത്തിയ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതി ഓടിച്ച വാഹനങ്ങള് ഒരു മോട്ടോര് സൈക്കിളിലും പാര്ക് ചെയ്ത കാറിലും ഇടിക്കുകയായിരുന്നു. അപകടത്തില് അച്ഛനും മകളും തത്ക്ഷണം മരിച്ചു. നാലുപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഒരാള് വെന്റിലേറ്ററിലാണ്.
അപകടത്തിന് പിന്നാലെ കാര് ഓടിച്ച യുവതിയുടെ പെരുമാറ്റമാണ് ചര്ച്ചകള്ക്ക് വഴിവെച്ചത്. കണ്ടുനിന്നവരെ ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതികരണം. രോഷാകുലരായ ആള്ക്കൂട്ടത്തിന് നേരെ കൈചൂണ്ടിയ യുവതി ആളുകളെ ഭീഷണിപ്പെടുത്തി. എന്റെ പിതാവ് ആരാണെന്ന് നിങ്ങള്ക്കറിയില്ല എന്ന് യുവതി പറഞ്ഞതായാണ് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്. ഇവര് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് പലരും സമൂഹമാധ്യമങ്ങളില് കമന്റിട്ടിട്ടുണ്ട്. ഒരു പശ്ചാത്താപമില്ലെന്നും യുവതിയെ ജയിലിലടക്കണമെന്നും പ്രതികരണങ്ങളുണ്ട്.
യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയില് ചികിത്സയിലാണെന്നുമാണ് അഭിഭാഷകന് കോടതിയില് ഉന്നയിച്ച വാദം. എന്നാല് മെഡിക്കല് പരിശോധനകള്ക്ക് ശേഷം യുവതിക്ക് അത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്മാര് കണ്ടെത്തി.
Content Highlights: Pakistani Womans Shocking Behaviour After Deadly Accident
Published: 28 Aug 2024, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented