
ഭുവനേശ്വർ: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വേ ജൂനിയർ എന്‍ജിനിയറുടെ വീട് സീൽ ചെയ്ത് CBI ഉദ്യോഗസ്ഥർ. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥർ സീൽ ചെയ്തത്.
തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ വീട് സീൽ ചെയ്യുകയായിരുന്നു. രണ്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.
292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. അതേസമയം ബഹനാഗ സ്റ്റേഷൻ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം സന്ദർശിച്ചിരുന്നു.
Content Highlights: Odisha train accident probe: CBI seals house of ‘missing’ junior engineer
Published: 20 Jun 2023, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented