ന്യൂഡൽഹി: കുറഞ്ഞത് 10 വർഷം സേവനമനുഷ്ഠിച്ച്, 2025 മാർച്ച് 31-നുമുൻപ്‌ വിരമിച്ച എൻപിഎസിൽ ചേർന്നവർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പ്രകാരം അധിക ആനുകൂല്യം നേടാൻ അവസരം. നിയമപരമായ പങ്കാളിക്കും ഇത് ലഭിക്കും.

To advertise here,

ഇതിനകം നേടിയ എൻപിഎസ് ആനുകൂല്യങ്ങൾക്കുപുറമേയാണിത്. സേവനത്തിന്റെ ഓരോ ആറുമാസത്തിന്റെയും അവസാനം ലഭിച്ച അടിസ്ഥാനശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് ഒറ്റത്തവണയായി നൽകും. അനുവദനീയ യുപിഎസ് വിഹിതവും എൻപിഎസിനുകീഴിലെ ക്ഷാമബത്ത ആശ്വാസധനവും ചേർന്ന തുകയിൽനിന്ന് എൻപിഎസ് വാർഷിക പ്രാതിനിധ്യസംഖ്യ കുറച്ചശേഷമാണ് പ്രതിമാസ ടോപ്പ്-അപ്പ് തുക കണക്കാക്കുക.

ആനുകൂല്യങ്ങൾ നേടാൻ ഡിഡിഒയിൽ അപേക്ഷ സമർപ്പിക്കാം (ജീവനക്കാർക്ക് ബി 2, നിയമപരമായി വിവാഹംചെയ്ത പങ്കാളിക്ക് ബി4/ബി6 അപേക്ഷാഫോം). ഈ ഫോമുകൾ www.npscra.nsdl.co.in/ups.php ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. www.npscra.nsdl.co.in/ups.php വഴിയും അപേക്ഷിക്കാം. അവസാനതീയതി: ജൂൺ 30. വിവരങ്ങൾക്ക് www.pfrda.org.in/index1.cshtml?lsid=546 എന്ന ലിങ്ക് വഴി വെബിനാറിൽ പങ്കുചേരാം. യുപിഎസ് ഹെൽപ്പ് ഡെസ്ക് (ടോൾ-ഫ്രീ) നമ്പർ -18005712930.