കൊല്‍ക്കത്ത :  ഇന്ത്യയിലെ നിലവിലെ സ്ഥിതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനി നാസി ഭരണത്തിലേക്ക് പോയതിനെ അനുസ്മരിപ്പിക്കുന്നുവെന്ന് നൊബേല്‍  ജേതാവ് അഭിജിത്ത് ബാനര്‍ജി. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അഭിജിത്ത് ബാനര്‍ജി.

To advertise here,

"ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാള്‍ക്കും വിഷമം തോന്നുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്". സര്‍ക്കാര്‍ പ്രത്യാരോപണത്തിന് ശ്രമിക്കുമ്പോള്‍ അതിനിടയില്‍ സത്യം മുങ്ങിത്താഴരുതെന്നും അഭിജിത്ത് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്‌സിറ്റിയില്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരേ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തികൊണ്ടുള്ള യൂണിവേഴ്‌സിറ്റി രജിസ്റ്റാറുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തില്‍ പരിക്കേറ്റവരെക്കുറിച്ചാണ് തന്റെ ഉത്കണ്ഠയെന്നും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 1983-ല്‍ ജെ.എന്‍.യു വില്‍ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പോലീസ് നടപടി നേരിട്ടയാളാണ് അഭിജിത് ബാനര്‍ജി. 

Content Highlight: Nobel laureate Abhijit Banerjee Speaks out on JNU Violence