മുംബെെ: പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. വിമത നേതാക്കൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് എംഎൽഎമാരും മുതിർന്ന നേതാക്കളും ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യക്ഷൻ എന്ന നിലയിൽ പ്രഫുൽ പട്ടേലിനും സുനിൽ തത്കരെയ്ക്കുമെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍സിപിയിലെ തന്റെ ചില സഹപ്രവര്‍ത്തകരെ അഴിമതി ആരോപണങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദി ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ ഇപ്പോള്‍ സര്‍ക്കാരില്‍ മന്ത്രിമാരായിരിക്കുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു. അജിത് പവാര്‍ പ്രതിപക്ഷനേതൃസ്ഥാനം ഉപേക്ഷിച്ച് എന്‍ഡിഎക്കൊപ്പം ചേർന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസം മുൻപ് എൻ.സി.പി ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവസാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന് പിന്നാലെ തന്റെ ചില സഹപ്രവർത്തകർ സത്യപ്രതിജ്ഞ ചെയ്തതിൽ വലിയ സന്തോഷമുണ്ട്. ഇതോടെ പാർട്ടിക്തെിരായ എല്ലാ കുറ്റാരോപണങ്ങളും ഇല്ലാതായെന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യത്തിൽ താൻ പ്രധാനമന്ത്രിയോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം പരിഹസിച്ചു.
പാര്‍ട്ടിയിലെ ചില പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുമായി പാര്‍ട്ടിയിലെ എല്ലാ നേതാക്കളുടെയും യോഗം ജൂലായ് ആറിന് വിളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ആ യോഗത്തിനു മുന്‍പായി എന്റെ ഏതാനും സഹപ്രവര്‍ത്തകര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സ്പീക്കറുടെ അവകാശമാണെന്ന് ശരദ് പവാർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തങ്ങൾ കോൺഗ്രസും ഉദ്ധവ് താക്കറെയുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തങ്ങളുടെ ശക്തി സാധാരണക്കാരായ ജനങ്ങളാണ്, അവരാണ് തങ്ങളെ തിരഞ്ഞെടുത്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തന്നെ വിളിച്ച് വിഷയത്തെക്കുറിച്ച് അന്വേഷിച്ചതായും പവാർ വ്യക്തമാക്കി.
Content Highlights: NCP President Sharad Pawar said that he will work to strengthen the party again
Published: 02 Jul 2023, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented