ചെന്നൈ: കേരളത്തിനും തമിഴ്നാടിനും ഒരുപോലെ ഉപകാരപ്പെടുന്ന നാഗര്‍കോവില്‍-തിരുവനന്തപുരം മൂന്നാം പാതയ്ക്കുള്ള വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നടപടി തുടങ്ങി. പാത യാഥാര്‍ഥ്യമായാല്‍ യാത്ര-ചരക്കു നീക്കത്തില്‍ വന്‍മാറ്റമുണ്ടാവും.
നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേക്ക് 71 കിലോമീറ്ററിലാണ് പാത നിര്‍മിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള കണ്ടെയ്നര്‍ നീക്കത്തിനും വേഗമേറും.
തിരുവനന്തപുരം- നാഗര്‍കോവില്‍ മൂന്നാം പാതയ്ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടികള്‍ക്ക് ഓടാന്‍ കഴിയുന്ന പാതയായിരിക്കും നിര്‍മിക്കുക. ഏറെ കാലമായി ചരക്കുനീക്കത്തിനും കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാനുമായി ഒരു റെയില്‍വേ പാതകൂടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരുന്നത്. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ തീവണ്ടികള്‍ കൈകാര്യംചെയ്യാന്‍ കഴിയാത്ത സ്ഥിതിയായണുള്ളത്. പാത യാഥാര്‍ഥ്യമായാല്‍ മംഗളൂരുവില്‍നിന്ന് കൂടുതല്‍ തീവണ്ടികള്‍ നാഗര്‍കോവിലേക്ക് നീട്ടാം. നിലവില്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന പരശുറാം, എക്‌സ്പ്രസ് നാഗര്‍കോവില്‍ വരെ സര്‍വീസ് നടത്തുന്നുണ്ട്.
ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് ഒരു റെയില്‍പാത മാത്രമേയുള്ളു. രണ്ടാംപാതയുടെ ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായി. രണ്ടാം പാതയ്ക്ക് ആവശ്യമായ ഫണ്ട് റെയില്‍വേ അനുവദിച്ചിട്ടുണ്ട്. തുടര്‍ന്നാവും മൂന്നാം പാതയുടെ നിര്‍മാണം.
തിരുവനന്തപുരം- കായംകുളം മൂന്നാം പാത
നാഗര്‍കോവില്‍-തിരുവനന്തപുരം മൂന്നാംപാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ തിരുവനന്തപുരം- കായംകുളം മൂന്നാംപാതയുടെ നിര്‍മാണത്തിനും സാധ്യത തെളിയും. എറണാകുളത്തുനിന്ന് കോട്ടയം വഴി കായംകുളത്തിലേക്കുള്ള പാത ഇരട്ടിപ്പിന്റെ ഗുണം തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ കായംകുളം- തിരുവനന്തപുരം മൂന്നാം പാത യാഥാര്‍ഥ്യമാകണം.
റെയില്‍വേ മന്ത്രി കേരളത്തില്‍ വന്നപ്പോള്‍ കായംകുളം-തിരുവനന്തപുരം റൂട്ടില്‍ മൂന്നാം പാതവരുമെന്ന് അറിയിച്ചിരുന്നു.
Content Highlights: A third railway line between Nagercoil and Trivandrum is planned
Published: 21 May 2025, 07:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented