കാൺപുർ: കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചു കൊടും കുറ്റവാളി വികാസ് ദുബെയുടെ കുടുംബത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടർ കേസെടുത്തു. ദുബെയുടെ കുടുംബവും കൂട്ടാളികളും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും എന്നാരോപിച്ചാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

To advertise here,

ദുബെയുമായി ബന്ധമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ എഫ്ഐആറും കുറ്റപത്രങ്ങളും ഈ കേസുകളുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലഖ്നൗവിലെ സോണൽ ഓഫീസ് ജൂലൈ ആറിന് കാൺപുർ പോലീസിന് കത്തയച്ചിരുന്നു. കുറ്റകൃത്യങ്ങളിലൂടെ ദുബെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് കുടുംബവും സഹായികളും സമ്പാദിച്ച സ്വത്തിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ദുബെ കുടുംബത്തിനായി സ്വത്ത് സമ്പാദിച്ചുവെന്നു റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിലും സമീപ പ്രദേശങ്ങളിലുമായി ദുബെയ്ക്കും കുടുംബത്തിനും രണ്ട് ഡസനിൽ അധികം ബിനാമി ആസ്തികളുണ്ട്. ദുബെയുമായി ബന്ധപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം ദുബെയ്ക്കും കുടുംബത്തിനും വിദേശരാജ്യങ്ങളിൽ സമ്പാദ്യമുണ്ടോ എന്നതിനെ പറ്റിയും എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് പരിശോധിക്കുന്നുണ്ട്.

Content highlight: money laundering case against Vikas Dubeys family