ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ ചൂണ്ടിക്കാട്ടി മലയാളത്തില്‍ ട്വീറ്റ് ചെയ്താണ് അമിത് ഷായുടെ പ്രതികരണം.
ഭാരത് മാല പദ്ധതിപ്രകാരം കേരളത്തിലെ ദേശീയപാതാ നിര്‍മാണത്തിനായി 65,000 കോടിയും കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്കായി 1957 കോടി രൂപയും അനുവദിച്ചതിന് പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
'പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിര്‍മ്മാണത്തിനായി 65,000 കോടി രൂപയും കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു" എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
content highlights: Modi is doing everything possible for the development of Kerala says Amith Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..