
പ്രധാനമന്ത്രി നരേന്ദ്ര മോദി പര്യായ പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീർഥസ്വാമിയോടൊപ്പം | ANI Video Grab
ഉഡുപ്പി: ഭാരതത്തിന്റെ ഭാവി ശക്തിപ്പെടുത്താൻ ഒൻപത് കാര്യങ്ങളിൽ പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ജലം സംരക്ഷിക്കുക, ഓരോ പൗരനും സ്വന്തം അമ്മയുടെ പേരിൽ ഒരു മരം നടുക, ഒരു ദരിദ്രന്റെ ജീവിതം മെച്ചപ്പെടുത്തുക, എണ്ണയുടെ ഉപയോഗം കുറച്ച് ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുക, യോഗ ശീലമാക്കുക, ജൈവകൃഷി നടത്തുക, കൈയെഴുത്ത് പ്രതികൾ സംരക്ഷിക്കുക, സ്വദേശി ഉത്‌പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലെ 25 പുണ്യ തീർഥാടന കേന്ദ്രങ്ങളെങ്കിലും സന്ദർശിക്കുക എന്നീ നവ പ്രതിജ്ഞകളെടുത്താൽ 2047-ൽ ഇന്ത്യക്ക് അമൃതകാല ലക്ഷ്യങ്ങൾ സഫലമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലെ ലക്ഷകാന്ത ഗീതാപാരായണത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനസംഘത്തിന്റെയും ബിജെപിയുടെയും ഭരണമാതൃകകളുള്ള, യുവതലമുറയെ ഭഗവദ്ഗീതയുമായി ബന്ധിപ്പിക്കുന്ന സനാതന സാംസ്കാരിക കർമഭൂമിയുമാണ് ഉഡുപ്പിയെന്ന് പറഞ്ഞ അദ്ദേഹം ലക്ഷകാന്ത ഗീതാ പാരായണം സംഘടിപ്പിച്ച പര്യായ പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീർഥസ്വാമിയെ അഭിനന്ദിച്ചു. മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11.30-നാണ് ഉഡുപ്പിയിലെത്തിയത്. ബന്നഞ്ചെയിലെ വി.എസ്.ആചാര്യ ബസ് സ്റ്റാൻഡിനുസമീപത്തുനിന്ന് കൽസങ്ക ജങ്‌ഷൻ വരെ അദ്ദേഹം റോഡ് ഷോ നടത്തി.
Content Highlights: PM Narendra Modi urges citizens to take 9 pledges including water conservation, tree planting, improving lives, healthy living, yoga, organic farming, preserving manuscripts, promoting Swadeshi, and visiting pilgrimage sites for India`s 2047 Amrit Kaal goals.
Published: 29 Nov 2025, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented