ഹൈദരബാദ്: തെലങ്കാന ഭരണകക്ഷി എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ്. നവംബര്‍ 21-ന് ഹൈദരാബാദില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. 

To advertise here,

കേസിലെ മുഖ്യപ്രതിയായ സതീഷ് ശര്‍മയെന്ന രാമചന്ദ്ര ഭാരതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് നേരിട്ടുപറഞ്ഞായിരുന്നു നേരത്തെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കൂറുമാറ്റ ആരോപണം ഉന്നയിച്ചത്. കേസില്‍ തുഷാറിനോട് ഹാജരാകാനും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് തുഷാറിന്റെ വാദം. കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനുള്ള സാധ്യത നിലവിലുണ്ട്