ഇന്ദോര്‍: രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ തൃപ്തിയില്ലെങ്കില്‍ പരാതിപ്പെടാനുള്ള അവകാശമുണ്ട്. ഇത്തരത്തില്‍ റോഡിലെ കുഴികള്‍ മുതല്‍ വൈദ്യുതി തടസം വരെയുള്ള പരാതികള്‍ വരുന്ന ഇക്കാലത്ത് സ്വാതന്ത്ര്യദിനത്തില്‍ രണ്ട് ലഡുവിന് പകരം കിട്ടിയത് ഒരു ലഡു മാത്രമാണെന്ന പരാതി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.
മധ്യപ്രദേശ് സ്വദേശിയായ കമലേഷ് കുശ്വാഹയാണ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് രണ്ട് ലഡു കിട്ടിയില്ലെന്ന വിചിത്ര പരാതി ഉന്നയിച്ചത്.
ഓഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഭിന്ദ് ജില്ലയിലെ നൗധ ഗ്രാമത്തില്‍ മധുരം വിതരണം ചെയ്തിരുന്നു. കമലേഷ് കുശ്വാഹ ഇവിടെയാണ് താമസിക്കുന്നത്. എന്നാല്‍ സാധാരണ ലഭിക്കാറുള്ള രണ്ട് ലഡുവിന് പകരം ഒരു ലഡു മാത്രമാണ് അന്ന് തനിക്ക് ലഭിച്ചതെന്നായിരുന്നു കമലേഷിന്റെ പരാതി. ഗ്രാമ സര്‍പഞ്ചിനും സെക്രട്ടറിക്കും എതിരെയാണ് ഇദ്ദേഹം പരാതിപ്പെട്ടത്.
അതേസമയം, കമലേഷ് ഒരു സ്ഥിരം പരാതിക്കാരനാണെന്നാണ് പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറയുന്നത്. റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നൂറിലേറെ പരാതികളാണ് ഇയാള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് ഉന്നയിച്ചിട്ടുള്ളത്.
എന്നിരുന്നാലും കമലേഷിന്റെ പരാതി ഫലം കാണാതെ പോയില്ല. കാര്യം ചെറുതാണെങ്കിലും അധികാരികള്‍ ഉടനടി നടപടി സ്വീകരിച്ചു. വിഷയം ഗൗരവമായി എടുത്ത്, വിതരണത്തിനായി ഒരു കിലോ ലഡു വാങ്ങാൻ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ഈ വാഗ്ദാനം കമലേഷ് നിരസിച്ചു.
Content Highlights: A man in Madhya Pradesh complained to the CM`s helpline after receiving only one laddu instead of 2
Published: 21 Aug 2025, 10:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented