
ചെന്നൈ: ജനങ്ങളുടെ മനസ്സിൽനിന്ന് ജാതി തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ടി.വി.കെ. സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. സ്ഥാനാർഥികളുടെ ജാതിയോ മതമോ സമുദായമോ നോക്കാതെ വോട്ടുചെയ്യാൻ ജനങ്ങൾക്ക് ആവുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിയിക്കാനായി. ജാതീയതയ്ക്ക് അതീതമായി സർക്കാർ ഉണ്ടാക്കാൻ ടി.വി.കെ.യ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ ജനമനസ്സിൽനിന്നും ജാതിയും മതവുമൊക്കെ തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ബി. പുഗഴേന്തിയുടെ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.
ജാതിയുടെ കൃത്രിമമായ തടസ്സങ്ങൾ മറികടക്കുമ്പോൾമാത്രമേ എല്ലാ മനുഷ്യരും തുല്യരാവുകയുള്ളൂ. ദുരഭിമാനക്കൊലയിൽ ഒരു ‘അഭിമാന’വും ഇല്ല. ലജ്ജാകരമായ പ്രവൃത്തിയാണ് അതെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 59 ദുരഭിമാനക്കൊലകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ചിന്തകളിലും മനസ്സിലും മാറ്റമുണ്ടായാലേ സംസ്ഥാനത്തിന് യഥാർഥ മാറ്റം അവകാശപ്പെടാൻ കഴിയുകയുള്ളൂ -കോടതി വിലയിരുത്തി.
തിരുനെൽവേലിയിൽ ഐ.ടി. ജീവനക്കാരനായ കവിൻ സെൽവഗണേഷിന്റെ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും പോലീസ് സബ് ഇൻസ്പെക്ടറുമായ ശരവണന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശരവണന്റെ മകൾക്ക് കവിനുമായി ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് 2025 ജൂലായ് 27-ന് ശരവണന്റെ മകൻ സുർജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കവിന്റെ അമ്മ തമിഴ്സെൽവി നൽകിയ പരാതിയിൽ സുർജിത്തിനും ശരവണനും ഭാര്യ കൃഷ്ണകുമാരിക്കും എതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
എന്നാൽ, തനിക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ശരവണൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതകത്തിൽ ശരവണന് പങ്കുണ്ടെന്ന് അനുമാനിക്കാൻ ലഭ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, തന്റെ മകനെ ജാതീയചിന്തകളിലൂടെ വളർത്തിയതിന്റെ ഉത്തരവാദിത്വം ശരവണൻ ഏറ്റെടുക്കണമെന്നുള്ള അഭിപ്രായവും കോടതി രേഖപ്പെടുത്തി.
Content Highlights: Madras High Court orders TVK to work towards eradicating caste and religious discrimination., Court highlights that 59 honor killings were reported in the state over the last decade., Justice Pugalendhi granted bail to sub-inspector Saravanan in the 2025 Kavin Selvaganesh murder case., The court emphasized that true state progress requires a shift in public mindset regarding caste., Honor killing is condemned as a shameful act with no 'honor' involved.
Published: 13 Jun 2026, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented