ചിത്രദുര്‍ഗ: മനുഷ്യനെ ബലിനല്കിയാല് നിധിശേഖരം ലഭിക്കുമെന്ന ജ്യോതിഷിയുടെ വാക്കുകേട്ട് ചെരിപ്പുകുത്തിയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. ചെരിപ്പുകുത്തിയും 52-കാരനുമായ പ്രഭാകറാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളില്‍ ജ്യോതിഷിയെയും കൊലനടത്തിയ യുവാവിനെയും പോലീസ് പിടികൂടി.
പ്രതിയായ ആനന്ദ് റെഡ്ഡി പാവ്ഗാഡയിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്ന ആനന്ദ് ഇതിന് പരിഹാരം തേടിയാണ് ജ്യോതിഷിയെ കണ്ടത്. മനുഷ്യബലി നൽകിയാൽ നിധി ലഭിക്കുമന്നും അതോടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം തീരുമെന്നും ജ്യോതിഷിയായ രാമകൃഷ്ണ ആനന്ദിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പരശുരാംപുരിന് പടിഞ്ഞാറുള്ള മേഖലയിലാണ് നിധിയെന്നും ആനന്ദിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ജ്യോതിഷി പറഞ്ഞത്പ്രകാരം പരശുരാംപുരിലെത്തി ബലി നല്‍കാനുള്ള ആളെ കണ്ടെത്തി. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭാകറിനെ സമീപിച്ച് വീട്ടിലെത്തിക്കാൻ എന്ന് വാഗ്ദാനം ചെയ്ത് സ്കൂട്ടറിൽ കറ്റി. കുറച്ചുദൂരം പിന്നിട്ടപ്പോൾ വാഹനത്തിന്റെ ഇന്ധനം തീര്‍ന്നുവെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മേഖലയില്‍ ആനന്ദ് വാഹനം നിര്‍ത്തി. തുടര്‍ന്ന് പ്രഭാകറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയാണ് ജ്യോതിഷിക്കെതിരേയും
Content Highlights: karnataka man takes astrologers advice on sacrifice to unearth treasure
Published: 12 Feb 2025, 02:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented