ഹൈദരാബാദ്: സ്വന്തം പാർട്ടി രൂപവത്കരിച്ച് തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത. ചന്ദ്രശേഖർ റാവു സ്ഥാപിച്ച ബിആർഎസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിനു ശേഷമാണ് സ്വന്തമായി കവിത പാർട്ടി രൂപവത്കരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്.

To advertise here,

ബിആർഎസിന്റെ എംപിയായും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും കവിത പ്രവർത്തിച്ചിട്ടുണ്ട്.

സഹോദരനും ബിആർഎസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കവിതയെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്.

‘തെലങ്കാനയുടെ പ്രാദേശിക അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിആർഎസ് പാർട്ടി രൂപവത്കരിക്കപ്പെട്ടത്. എന്നാൽ അവർ അവരുടെ പേരും പ്രവർത്തനവും പാർട്ടിയുടെ ആത്മാവിന തന്നെയും മാറ്റി. അത് ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകാൻ കാരണമായി. ഒരു പാർട്ടി, അതിന്റെ അടിസ്ഥാനവിഷയത്തിൽനിന്ന് വ്യതിചലിച്ചാൽ പിന്നെ അതിന് നിലനിൽപ്പുണ്ടാകില്ല. തെലങ്കാനയുടെ പൂർത്തീകരിക്കപ്പെടാത്ത അജണ്ടയും അഭിലാഷങ്ങളും നിറവേറ്റാൻ ഒരു പ്രാദേശിക പാർട്ടി നമുക്ക് വേണം, നമ്മുടെ പാർട്ടി അതായിരിക്കും, പാർട്ടി പ്രഖ്യാപന വേളയിൽ കവിത പറഞ്ഞു.