ന്യൂഡൽഹി: ജെഎൻയു കാമ്പസിൽനടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ മുദ്രാവാക്യംവിളിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരേ കേസെടുത്ത് പോലീസ്. ജെഎൻയു ചീഫ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയെത്തുടർന്നാണ് വസന്ത് കുഞ്ജ് നോർത്ത് പോലീസ് കേസ് രജിസ്റ്റർചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് കാമ്പസിൽനടന്ന പ്രതിഷേധപ്രകടനത്തിനിടെയായിരുന്നു കേസിനടിസ്ഥാനമായ സംഭവം. 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പ്രകടനം നടത്തിയത്.
പ്രകടനത്തിനിടെ ഭരണഘടനാസ്ഥാപനങ്ങളെയും സുപ്രീംകോടതിയെയും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അവഹേളിക്കുന്നതരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതായി കാണിച്ച് സർവകലാശാല ഡൽഹി പോലീസിന് കത്തെഴുതിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അക്രമമോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സർവകലാശാല അധികൃതർ. മുദ്രാവാക്യം വിളിച്ചവരിൽ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അതിഥി മിശ്ര ഉൾപ്പെടെയുള്ള വിദ്യാർഥികളെ തിരിച്ചറിഞ്ഞതായി സർവകലാശാല കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സസ്പെൻഷൻ, പുറത്താക്കൽ, സ്ഥിരമായ വിലക്ക് എന്നിവയുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ, സർവകലാശാലയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നായിരുന്നു വിദ്യാർഥി യൂണിയന്റെ ആരോപണം.
Content Highlights: Police register case against JNU students for chanting slogans against PM Modi & Amit Shah during a protest. University warns of disciplinary action. Read more.
Published: 08 Jan 2026, 12:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented