റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 15-ഓളം മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലെ സറന്ദ വനമേഖലയിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മുതിർന്ന മാവോവാദി നേതാവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ പഥിറാം മാഞ്ചിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുതിർന്ന മാവോവാദി നേതാവാണ് പഥിറാം മാഞ്ചി.
ചൊവ്വാഴ്ച മുതലാണ് വനമേഖലയിൽ സിആർപിഎഫിന്റെ കോബ്ര കമാൻഡോ യൂണിറ്റ് മാവോവാദികൾക്കായുള്ള ഓപ്പറേഷൻ ആരംഭിച്ചത്. 1500-ഓളം സിആർപിഎഫ് അംഗങ്ങൾ വിവിധസംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയിരുന്നത്. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ ആറരയോടെ കിരിബുരു മേഖലയിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചവരെയുള്ള പരിശോധനയിലാണ് 15-ഓളം മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൂടുതൽ മാവോവാദികൾ കൊല്ലപ്പെട്ടിരിക്കാമെന്നും മേഖലയിൽ പരിശോധന തുടരുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
അതേസമയം, പഥിറാം മാഞ്ചിയും കൊല്ലപ്പെട്ടതോടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ തലപ്പത്തുള്ളവരിൽ മിക്കവരും ഇല്ലാതായെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. പലഘട്ടങ്ങളിലായി പാർട്ടിയുടെ വിവിധ നേതാക്കൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇനി തിപ്പിരി തിരുപ്പതി എന്ന ദേവുജി മാത്രമാണ് പാർട്ടി നേതൃത്വത്തിൽ അവശേഷിക്കുന്നതെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാണെന്നും റിപ്പോർട്ടുകളിലുണ്ട്.
Content Highlights: Fifteen Maoists, including a top leader with a ₹1 crore bounty, were killed in a fierce encounter with security forces in Jharkhand`s West Singhbhum district. Search operations continue.
Published: 22 Jan 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented