ഭോപാല്‍ (മധ്യപ്രദേശ്): രാജ്യത്ത് കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനിലേതിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെന്നും അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം .
'യുവാക്കള്‍ക്കിടയില്‍ 23 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. പാകിസ്താനില്‍ ഇത് 12 ശതമാനമാണ്. ഭൂട്ടാന്, ബംഗ്ലാദേശ് എന്നിവടങ്ങളേക്കാള്‍ അധികമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്' - രാഹുല്‍ ആരോപിച്ചു.
നോട്ട് നിരോധനവും ജി എസ് ടി യും നടപ്പിലാക്കി ചെറുകിട സംരംഭങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തതാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം. കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കുമെതിരെയുള്ള സാമ്പത്തിക, സാമൂഹിക അനീതിയാണ് രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യത്തെ യുവജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാമ്പത്തിക നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ ബാധിച്ചു. ഇന്ത്യയുടെ സമ്പത്തിന്റെ 60 ശതമാനവും രാജ്യത്തെ സമ്പന്നരായ 5 ശതമാനം പേരുടെ പക്കലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സംസ്ഥാനങ്ങളിലൂടെയുള്ള ഭാരത് ജോഡോ യാത്ര മാര്‍ച്ച് ഇരുപതിന് മുംബൈയില്‍ സമാപിക്കും.
Content Highlights: bharath jodo nyay yaathra, madhyapradesh, criticises economic policy
Published: 03 Mar 2024, 05:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented