
ന്യൂഡല്‍ഹി: ഇന്ത്യക്കുമേല്‍ യുഎസ് ചുമത്തിയ അധികത്തീരുവയെത്തുടര്‍ന്ന് തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ തുണിത്തര നിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ). പുറംരാജ്യങ്ങളിലെ എതിരാളികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെവന്നതോടെയാണ് നടപടി.
തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ വസ്ത്ര, തുണിത്തര നിര്‍മാതാക്കളാണ് ഉത്പാദനം നിര്‍ത്തിവെച്ചത്. വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുറഞ്ഞ ചെലവില്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന എതിരാളികള്‍ക്ക് മുന്നില്‍ ഈ സ്ഥാപനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവാത്തതാണ് കാരണം.
ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏതാണ്ട് 40 ശതമാനവും യുഎസ് വിപണിയിലായതിനാല്‍ തീരുവ വര്‍ധന സ്റ്റോക്കുകളില്‍ നഷ്ടത്തിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും കര്‍ഷകരുടെ ദുരിതത്തിനും കാരണമാകുമെന്നും എഫ്‌ഐഇഒ പ്രസിഡന്റ് എസ്.സി. റല്‍ഹാന്‍ അറിയിച്ചു.
അതേസമയം, യുഎസ് തീരുവ ഉയർത്തുന്ന വലിയ വെല്ലുവിളി മറികടക്കാൻ സർക്കാരിൽനിന്ന് അടിയന്തര സഹായം വേണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി (സിഐടിഐ) അറിയിച്ചു. ഇന്ത്യയിലെ വസ്ത്ര, തുണിത്തര കയറ്റുമതിക്കാരുടെ ഭാവിയും രാജ്യത്തിനുണ്ടാകുന്ന വിദേശനാണ്യ നഷ്ടവും മാത്രമല്ല, ഈ മേഖലയിലെ എണ്ണമറ്റ തൊഴിലവസരങ്ങളും 2030-ഓടെ 100 ബില്യൺ ഡോളറിന്റെ വസ്ത്ര, തുണിത്തര കയറ്റുമതി എന്ന ദേശീയ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യതകളുമാണ് പ്രതിസന്ധിയിലാകുന്നതെന്നും സിഐടിഐ അറിയിച്ചു.
Content Highlights: Indian Textile Production Halted as US Tariffs Reach 50%
Published: 27 Aug 2025, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented