മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കന്‍മാരുണ്ടെന്നും ഇതില്‍ നരേന്ദ്ര മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവും മഹാത്മാ ഗാന്ധി പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവുമാണെന്നും അമൃത പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും അമൃത മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മോദി രാഷ്ട്രപിതാവാണെങ്കില്‍ മഹാത്മാ ഗാന്ധി ആരാണെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കന്‍മാരുണ്ടെന്നും ഗാന്ധി പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നും അവര്‍ വ്യക്തമാക്കിയത്.
അതേസമയം, അമൃതയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ യശോമതി ഠാക്കൂര്‍ രംഗത്തെത്തി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ പിന്തുടരുന്നവര്‍ വീണ്ടും വീണ്ടും മഹാത്മാ ഗാന്ധിയെ കൊല്ലാന്‍ ശ്രമിക്കുകയാണ്. നുണകള്‍ ആവര്‍ത്തിച്ചും ഗാന്ധിയെ പോലുള്ള മഹാന്‍മാരെ അപകീര്‍ത്തിപ്പെടുത്തിയും ചരിത്രം മാറ്റിയെഴുതാനുള്ള വ്യഗ്രതയിലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അവർ പറഞ്ഞു.
Content Highlights: India has two ‘rashtra pita’, Narendra Modi father of New India: Amruta Fadnavis
Published: 21 Dec 2022, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented