പനാജി: അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നു. പശുപതി അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. രാഷ്ട്രപതി ഭവനിൽനിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ മിസോറമിൽ ഗവർണറായതിന് പിന്നാലെയാണ് ഗോവ ഗവർണറായി അദ്ദേഹം എത്തുന്നത്. ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റിയിട്ടുണ്ട്. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. ചെന്നൈയിലായിരുന്നു ജനനം. 2014 മുതൽ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു.
രാജ്യസഭയിലെ ഒഴിവുകളിലേയ്ക്ക് നാമനിർദേശം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയത്.
Content Highlights: Goa Governor Replaced: Pasupati Ashok Gajapati Appointed as New Governor
Published: 14 Jul 2025, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented