കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി.) റിഫൈനറിയില്‍ വന്‍തീപ്പിടിത്തം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. പരിക്കേറ്റ 37 പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഐ.ഒ.സി. അറിയിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
content highlights: fire at ioc's haldia refinery
Published: 21 Dec 2021, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented