ന്യൂഡല്‍ഹി: കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിനോടനുബന്ധിച്ച് രൂക്ഷമായ ഗതാഗതക്കുരുക്കിലായി രാജ്യതലസ്ഥാനം. ഡല്‍ഹിയിലേയും നോയിഡയിലേയും വിവിധയിടങ്ങളില്‍ വലിയ വാഹനക്കുരുക്കാണ് രൂപപ്പെട്ടത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

To advertise here,

ചില്ല ബോര്‍ഡറിലും ഡല്‍ഹി-നോയിഡ ഫ്‌ളൈ ഓവറിനുമിടയ്ക്ക് വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്. വളരെ സാവധാനം മാത്രമേ വാഹനങ്ങള്‍ക്ക് നീങ്ങാനാകുന്നുള്ളുവെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സ്ഥലത്ത് ബാരിക്കേഡുകള്‍ നിരത്തി പോലീസ് കനത്ത സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. 

ഭാരതീയ കിസാന്‍ പരിഷതിന്റെ(ബികെപി) നേതൃത്വത്തില്‍ 20 ജില്ലകളില്‍നിന്നുള്ള കര്‍ഷകരാണ് തിങ്കളാഴ്ച നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങളനുസരിച്ച്, കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.