ന്യൂഡൽഹി: സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും രാഷ്ട്രീയപ്പാർട്ടികൾക്ക് ഇലക്ടറൽ ട്രസ്റ്റ് വഴി സംഭാവനകളുടെ ഒഴുക്ക്. 2024-25 വർഷം ഇലക്ടറൽ ട്രസ്റ്റ് വഴി ലഭിച്ചത് 3811 കോടി രൂപയാണ്. ഇതിൽ 82 ശതമാനവും (3112 കോടി) ഭരണകക്ഷിയായ ബിജെപിക്കാണ്. കോൺഗ്രസിന് എട്ടു ശതമാന(299 കോടി)ത്തിൽ താഴെയും. ബാക്കി 400 കോടി മറ്റെല്ലാ പാർട്ടികൾക്കുമായി ലഭിച്ചു. ഒൻപത് ഇലക്ടറൽ ട്രസ്റ്റുകൾ നൽകിയ സംഭാവന തിരഞ്ഞെടുപ്പ് കമ്മിഷന്നാണ് പുറത്തുവിട്ടത്. 2023-24 വർഷത്തിൽ ഇത് 1218 കോടി രൂപയായിരുന്നു.
ബിജെപിക്ക് പ്രധാന സംഭാവന നൽകിയത് പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റാണ്- 2180.07 കോടി രൂപ. കോൺഗ്രസ്, ടിഎംസി, എഎപി, ടിഡിപി, മറ്റു പാർട്ടികൾ എന്നിവയ്ക്കും പ്രൂഡന്റ് സംഭാവന നൽകി. എന്നാൽ, അവരുടെ മൊത്തം സംഭാവനയായ 2668 കോടി രൂപയുടെ 82 ശതമാനവും ബിജെപിക്കാണ്. പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 914.97 കോടി രൂപ സംഭാവന നൽകി. ഇതിൽ 80.82 ശതമാനം ബിജെപിക്കായിരുന്നു.
ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ടാറ്റ സ്റ്റീൽസ് ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ടാറ്റ പവർ കമ്പനി ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളാണ് പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റിലേക്ക് പ്രധാനമായും സംഭാവന നൽകിയത്.
നിയമപ്രകാരം രജിസ്റ്റർചെയ്യുന്ന ഇലക്ടറൽ ട്രസ്റ്റുകൾക്ക് വ്യക്തികളിൽ നിന്നും കമ്പനികളിൽനിന്നും സംഭാവന സ്വീകരിക്കാം. ഇതിൽ 95 ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർചെയ്ത പാർട്ടികൾക്ക് കൈമാറണം.
2023-24 വർഷം ബിജെപിക്ക് 3967.14 കോടി രൂപയായിരുന്നു വിവിധ കേന്ദ്രങ്ങൾ സംഭാവനയായി നൽകിയത്. ഇതിൽ 43 ശതമാനം (1685.62 കോടി രൂപ) ഇലക്ടറൽ ബോണ്ട് വഴിയായിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2024-ൽ സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിരുന്നു.
നിലവിൽ, കോർപ്പറേറ്റുകൾക്ക് ചെക്ക്, ഡിഡി, യുപിഐ, ബാങ്ക് ട്രാൻസ്ഫർ വഴികളിലൂടെ രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന നൽകാം.
Content Highlights: Discover how electoral trusts donated ₹3,811 crore to political parties in FY 2024-2025 after the electoral bond scheme`s abolition. See BJP`s dominant share and Congress`s funding.
Published: 22 Dec 2025, 04:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented