ലഖ്‌നൗ: രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിലെ ബല്‍റാംപുരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ എട്ടിന് ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ച എല്ലാ ധീരപോരാളികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടമാണ്. അദ്ദേഹം ധീരനായിരുന്നു. രാജ്യത്തിന്റെ സായുധസേനയെ സ്വയംപര്യാപ്തമാക്കുന്നതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചതിന് രാജ്യം സാക്ഷ്യം വഹിച്ചു- മോദി പറഞ്ഞു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖപൂര്‍ണമായ നിലയിലാണ് ഇന്ത്യയുള്ളത്. എങ്കിലും രാജ്യം നിശ്ചലമായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ദുഃഖിക്കുകയാണ്. വേദനയുണ്ടെങ്കിലും നാം നമ്മുടെ ചുവടുവെപ്പോ വികസനമോ നിര്‍ത്തില്ല. ഇന്ത്യ നിശ്ചലമാവുകയില്ല. ഇന്ത്യക്കാര്‍ ഒരുമിച്ച് കഠിനമായി പരിശ്രമിക്കുകയും രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള സകല വെല്ലുവിളികളെയും നേരിടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബല്‍റാംപുരിലെത്തിയ പ്രധാനമന്ത്രി, സരയൂ കനാല്‍ നാഷണല്‍ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഏകദേശം 29 ലക്ഷം കര്‍ഷകര്‍ക്ക് ജലസേചനത്തിന് സഹായമാകുന്ന പദ്ധതി, 14 ലക്ഷത്തിലധികം ഹെക്ടര്‍ ഭൂമിയിലേക്ക് ജലമെത്തിക്കും. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
content highlights: demise of India's first CDS Gen Bipin Rawat, is a loss to every patriot- narendra modi
Published: 11 Dec 2021, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented