ആഗ്ര: പിതാവിന്റെ വഴി പിന്തുടര്ന്ന് വ്യോമസേനയില്‍ ചേരണമെന്നാണ് ആഗ്രഹമെന്ന് സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വിങ്ങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ മകള്‍ പന്ത്രണ്ടുവയസ്സുകാരി ആരാധ്യ.
പഠിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് പിതാവ് എപ്പോഴും പറയുമായിരുന്നു. മാര്‍ക്ക് അല്ല പഠനത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ടെന്ന് ആരാധ്യ പറഞ്ഞു.
ആരാധ്യയും ഏഴു വയസ്സുകാരന് സഹോദരന് അവിരാജും ചേര്‍ന്നാണ് പി.എസ് ചൗഹാന്റെ ചിതയ്ക്ക് തീകൊളുത്തിയത്. വ്യോമസേനയുടെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും പ്രതിനിധികള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
2006-ലാണ് പി.എസ് ചൗഹാനും കുടുംബവും മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്ന് ആഗ്രയിലെത്തിയത്. 2000ലാണ് അദ്ദേഹം വ്യോമസേനയില്‍ ചേര്‍ന്നത്. എലൈറ്റ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് പൃഥ്വി സിങ് ചൗഹാന്റെ സൈനിക ജീവിതം ആരംഭിച്ചത്. 2015-ല്‍ വിങ് കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ചു. കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു. ബുധനാഴ്ച, സുലൂര്‍ എയര്‍ബേസില്‍ നിന്ന് വെല്ലിങ്ടണിലേക്ക് പറന്നുയര്‍ന്ന മി17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു അദ്ദേഹം.
Published: 12 Dec 2021, 04:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented