
ന്യൂഡൽഹി: ഡൊണേറ്റ് ഫോര്‍ ദേശ് എന്ന പേരില്‍ നിന്ന് ജനങ്ങളില്‍ സംഭാവന പിരിക്കാന്‍ കോണ്‍ഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതാദ്യമായാണ് കോൺഗ്രസ് രാജ്യത്തിനുവേണ്ടി ജനങ്ങളോട് സംഭാവന ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ പണക്കാരെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, നിങ്ങൾ അവരുടെ നയങ്ങൾ പാലിക്കണം. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയും പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചിട്ടുണ്ട്- ഖാർഗെ പറഞ്ഞു.
കോൺഗ്രസിന് 138 വർഷം തികയുന്ന സാഹചര്യത്തിലാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. കോൺഗ്രസ് വെബ്‌സൈറ്റിലെ പേയ്‌മെന്റ് ലിങ്ക് വഴി 138 രൂപ, 1,380 രൂപ, 13,800 രൂപ, എന്നിങ്ങനെയാണ് സംഭാവന പിരിക്കല്‍. പ്രചാരണത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ എല്ലാ പി.സി.സി അധ്യക്ഷന്മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 28-ന് പാർട്ടിയുടെ സ്ഥാപക ദിനം വരെ ക്രൗഡ് ഫണ്ടിങ് തുടരും. അതിനുശേഷം കോൺഗ്രസ് വോളന്റിയർമാർ വീടുവീടാന്തരം കയറിയിറങ്ങി കുറഞ്ഞത് 138 രൂപ വച്ച് സംഭാവനകൾ സ്വീകരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് 2018-ൽ ഒരു ഔട്ട്റീച്ച്-കം-ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌ൻ ആരംഭിച്ചിരുന്നുവെങ്കിലും അതിന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല.
1920-21 കാലഘട്ടത്തിൽ ആരംഭിച്ച മഹാത്മാഗാന്ധിയുടെ ചരിത്രപ്രസിദ്ധമായ 'തിലക് സ്വരാജ് ഫണ്ടിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്രൗഡ് ഫണ്ടിംഗ് സംരംഭമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അസമത്വങ്ങൾ പരിഹരിക്കുന്നതിനും സമ്പന്നർക്ക് അനുകൂലമായ ഒരു സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഡോണേറ്റ് ഫോർ ദേശ്' എന്ന് കോൺഗ്രസ് എക്സിലും കുറിച്ചു.
അതേസമയം, 60 വർഷമായി ഇന്ത്യയെ കൊള്ളയടിച്ചവർ ഇപ്പോൾ ഫണ്ട് തേടി ഇറങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി. പരിഹസിച്ചു. കോൺഗ്രസ് എം.പി. ധീരജ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്ത വൻ കള്ളപ്പണവേട്ടയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ലക്ഷ്യമെന്നും ബി.ജെ.പി. ആരോപിച്ചു.
Content Highlights: Congress Will Collect ₹ 138, ₹ 1,380, ₹ 13,800 In Crowdfunding Drive
Published: 18 Dec 2023, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented