ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആശയമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍. ചന്ദ്രയാന്‍-3ന്റെ വിജയം ഐ.എസ്.ആര്‍.ഓ. സ്ഥാപിച്ചവര്‍ക്ക് അവകാശപ്പെട്ടതാണെന്നും അര്‍ജുന്‍ രാം മേഘ്‌വാള്‍ പറഞ്ഞു.
ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിന് പിന്നാലെ വിജയത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും വാഗ്വാദം മുറുക്കിയിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ഐ.എസ്.ആര്‍.ഓ. സ്ഥാപിച്ചതാരാണോ അവര്‍ക്കാണ് ചന്ദ്രയാന്റെ വിജയം അവകാശപ്പെട്ടത്. അവരോട് ഞാന്‍ നന്ദിയറിയിക്കുന്നു. പക്ഷേ ചന്ദ്രയാന്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആശയമാണ്. 1999-ല്‍ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചാന്ദ്രദൗത്യത്തിന് അനുമതി നല്‍കുന്നത്. ചന്ദ്രനെ പഠിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവണമെന്ന് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതും ദൗത്യത്തിന്റെ പേര് സോമയാനില്‍ നിന്ന് ചന്ദ്രയാന്‍ എന്നാക്കി മാറ്റിയതും വാജ്‌പേയിയാണ്. അങ്ങനെയുള്ളപ്പോള്‍ ചന്ദ്രയാന്റെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതല്ലേ- അദ്ദേഹം ചോദിച്ചു.
ജവാഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹത്തിന്റെ പ്രയത്‌നത്തിന്റെ ഫലമാണ് ചന്ദ്രയാന്റെ വിജയമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: chandrayaan-3 softlanding thought of vajpayee says arjun ram meghwal
Published: 25 Aug 2023, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented