ബെംഗളൂരു: പ്രതിസന്ധിയിലായ ബൈജൂസില്‍നിന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കാന്‍ അസാധാരണ നടപടിയുമായി ഓഹരിയുടമകള്‍. വെള്ളിയാഴ്ച ചേര്‍ന്ന എക്‌സ്‌ട്രാ ഓഡിനറി ജനറല്‍ മീറ്റിങ്ങില്‍ (ഇ.ജി.എം.) അറുപത് ശതമാനത്തിലധികം ഓഹരിയുടമകള്‍ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം ബൈജൂസിന്റെ സ്ഥാപകരുടെ അഭാവത്തില്‍ നടന്ന വോട്ടിങ് അസാധുവാണെന്ന് കമ്പനി പ്രതികരിച്ചു.
പ്രോസസ് എന്‍.വി., പീക്ക് എക്‌സ്.വി. ഉള്‍പ്പെടെയുള്ള ആറ് നിക്ഷേപകരാണ് സൂം യോഗം വിളിച്ചത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ പുനഃസംഘടന, കമ്പനിയുടെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് യോഗം മുന്നോട്ടുവെച്ചത്. ഇവ ഏകകണ്ഠമായി പാസാക്കിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പ്രസ്താവനയില്‍ അറിയിച്ചു. യോഗം സാധുവല്ലെന്ന് പറഞ്ഞ്, ബൈജു രവീന്ദ്രനും കുടുംബവും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചില ഓഹരിയുടമകളുടെ നീക്കത്തിനെതിരേ ബൈജു നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍, യോഗതീരുമാനം മാര്‍ച്ച് 13 വരെ നടപ്പാക്കാനാകില്ല. അടിയന്തരയോഗം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ബുധനാഴ്ച ഹൈക്കോടതി നിരസിച്ചിരുന്നു.
2015-ല്‍ സ്ഥാപിച്ച കമ്പനിയില്‍ 26.3 ശതമാനം ഓഹരിയാണ് ബൈജുവിനും കുടുംബത്തിനുമുള്ളത്. ചുരുക്കം ചില ഓഹരിയുടമകള്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തിലെ തീരുമാനങ്ങള്‍ അസാധുവും അപ്രായോഗികവുമാണെന്ന് വെള്ളിയാഴ്ചത്തെ അടിയന്തരയോഗത്തിന്റെ തീരുമാനം വരുന്നതിന് മുന്‍പേ തന്നെ പ്രസ്താവനയിലൂടെ ബൈജൂസ് അറിയിച്ചിരുന്നു.
Content Highlights: byjus app share holders vote to oust byju raveendran
Published: 23 Feb 2024, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented