ബീജാപുര്‍: ഛത്തീസ്ഗഡിലെ ബീജാപുരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാസേനാംഗങ്ങള്‍ വീരമൃത്യുവരിച്ചു. മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് അംഗങ്ങളാണ് മരിച്ചത്. ഒരു ജവാന് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ബീജാപുര്‍- ദന്ദേവാഡ ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പോലീസിന്റെ ഭാഗമായ ഡിസ്ട്രിക റിസര്‍വ് ഗാര്‍ഡ്, മാവോവാദി ഓപ്പറേഷനുവേണ്ടിയുള്ള സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡൊകള്‍ എന്നിവരുടെ സംയുക്ത സംഘമാണ് മാവോവാദികളെ നേരിട്ടത്. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്.
ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം മാവോവാദികളുടെ ശക്തികേന്ദ്രമായിരുന്ന ബസ്തര്‍ ഡിവിഷനിലുള്‍പ്പെടുന്ന പ്രദേശമാണ്. കൂടുതല്‍ മാവോവാദികള്‍ ഉണ്ടായിരിക്കാമെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 270 മാവോവാദികളെയാണ് സുരക്ഷാസേന വധിച്ചത്. ഇതില്‍ 241 പേരെയും വധിച്ചത് ബസ്തറിലാണ്. 2026 മാര്‍ച്ച് 31 ഓടെ മാവോവാദ ഭീഷണി അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. കീഴടങ്ങാത്ത മാവോവാദികളോട് അനുനയത്തിനില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. കീഴടങ്ങുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നീ വഴികള്‍ മാത്രമാണ് മാവോവാദികള്‍ക്ക് മുന്നിലുള്ളതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.
Content Highlights: Seven Maoists eliminated in a fierce encounter in Bijapur, Chhattisgarh. Two security personnel tragically lost their lives. Joint operation by DRG, STF, and CRPF. Details inside.
Published: 03 Dec 2025, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented