
മുംബയ്: ഉദ്ധവ് താക്കറെയ്ക്കു നേരെയുണ്ടായ കരണത്തടി പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് നാരായൺ റാണെയെ തുളയുള്ള ബലൂണിനോടും തവളയോടും ഉപമിച്ചത്.
"നാരായൺ റാണെ ഒരിക്കലും ഒരു മഹാനോ ബോധമുള്ള വ്യക്തിയോ അല്ല. ശിവസേനയിൽ നിന്നാണ് റാണെ പ്രശസ്തി നേടിയത്. പാർട്ടി വിട്ടതിനുശേഷം ശിവസേന നാലുതവണ ലോക്സഭയിൽ റാണെയെ പരാജയപ്പെടുത്തി. നാരായൺ റാണെയെ വിവരിക്കാൻ ഏറ്റവും മികച്ച വാക്ക് ഓട്ടയുള്ള ബലൂൺ എന്നാണ്. എത്രതന്നെ കാറ്റു നിറച്ചാലും അത് വീർക്കില്ല. എന്നാൽ, ബി.ജെ.പി ഈ ഓട്ട ബലൂൺ വീർപ്പിക്കാൻ തീരുമാനിച്ചു." സാമ്നയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
കരയുന്ന തവളയോടും ചിലർ റാണെയെ ഉപമിക്കാറുണ്ടെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്. താനൊരു സ്വാഭാവിക മനുഷ്യനാണെന്ന് വിശ്വസിക്കാത്തതിനാലാണ് നാരായൺ റാണെയ്ക്ക് താൻ നിയമത്തിന് അതീതനായി തോന്നുന്നത്. റാണെ ഒരു സംസ്കാര ശൂന്യനാണെന്നും അതുകൊണ്ടാണ് ഒരു ഗുണ്ടാത്തലവനെ പോലെ പെരുമാറുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരിൽ അടിക്കുമായിരുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നാരായൺ റാണെയെ ഇന്നലെ നാസിക് പോലീസ് അറസ്റ്റുചെയ്തിരുന്നു. രാത്രി വൈകിയാണ് റായ്ഗഢിലെ മഹാഡ് കോടതി ജാമ്യം അനുവദിച്ചത്.
Content Highlights: 'Balloon with holes, croaking frog': Shiv Sena attacks on Narayan Rane
Published: 25 Aug 2021, 02:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented